മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് താരം ഷാര്‍ദുല്‍ ഠാക്കൂര്‍ വിവാഹിതനാകുന്നു. ദീര്‍ഘനാളായി സുഹൃത്തായ മിതാലി പരൂല്‍ക്കറാണ് വധു. ഇരുവരുടെയും വിവാഹ നിശ്ചയം ഇന്നു നടന്നു. വിവാഹം അടുത്ത വര്‍ഷമുണ്ടാകും. മുംബൈയില്‍ നടന്ന ലളിതമായ ചടങ്ങിലായിരുന്നു വിവാഹ നിശ്ചയം. നൂറിനു താഴെ അതിഥികളാണ് ചടങ്ങില്‍ പങ്കെടുത്തത്.
മുപ്പതുകാരനായ ഷാര്‍ദുല്‍ ഠാക്കൂര്‍, ഇന്ത്യയ്ക്കായി നാല് ടെസ്റ്റുകളും 15 ഏകദിനങ്ങളും 24 ട്വന്റി20 മത്സരങ്ങളും കളിച്ചിട്ടുള്ള താരമാണ്. ട്വന്റി20 ലോകകപ്പിനു പിന്നാലെ താരത്തിന് വിശ്രമം അനുവദിച്ചതിനാല്‍ ന്യൂസീലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ഠാക്കൂര്‍ കളിക്കുന്നില്ല.