നടി സ്വാസികയുടെയും പ്രേം ജേക്കബിന്റെയും വിവാഹവിരുന്നിന്റെ ചിത്രങ്ങളും വിഡിയോയും സമൂഹമാധ്യമങ്ങളില്‍ നിറയുകയാണ്. പര്‍പ്പിള്‍ നിറത്തിലുള്ള ലഹങ്കയില്‍ അതിസുന്ദരിയായാണ് സ്വാസിക വിവാഹ വിരുന്നിന് ഒരുങ്ങിയത്. നിറയെ ഡിസൈന്‍ നല്‍കിയ ലഹങ്കയാണ് സ്വാസിക തിരഞ്ഞെടുത്തത്.
സില്‍വര്‍ നിറത്തിലുള്ള ഡിസൈനാണ് ലഹങ്കയില്‍ നല്‍കിയത്. ബ്ലൗസില്‍ മുഴുവനായും ഹെവി വര്‍ക്ക് നല്‍കിയിട്ടുണ്ട്. പാവാടയില്‍ നീളത്തിലുള്ള ഡിസൈനുകളാണ് നല്‍കിയത്. ബ്ലൗസിന് മാച്ച് ചെയ്ത് ദുപ്പട്ടയുടെ വശങ്ങളിലും ഡിസൈന്‍ നല്‍കിയിട്ടുണ്ട്. വി നെക്ക് ബ്ലൗസാണ് ധരിച്ചത്.
ഹെവി ആഭരണങ്ങളാണ് സ്വാസിക തിരഞ്ഞെടുത്തത്. സില്‍വര്‍ നിറത്തിലുള്ള ചോക്കറാണ് സ്‌റ്റൈല്‍ ചെയ്തത്. റെഡ്, ബ്ലാക്ക് നിറത്തിലുള്ള സ്റ്റോണുകള്‍ മാലയില്‍ നല്‍കിയിട്ടുണ്ട്.
മാലയുടെ അതേ പാറ്റേണിലുള്ള കമ്മലാണ് ആക്‌സസറൈസ് ചെയ്തത്. സില്‍വര്‍, ബ്ലാക്ക് നിറത്തിലുള്ള വളകളും സ്‌റ്റൈല്‍ ചെയ്തു.
കറുപ്പ് നിറത്തിലുള്ള സ്യൂട്ടാണ് പ്രേം സ്‌റ്റൈല്‍ ചെയ്തത്. സ്യൂട്ടിലും നിറയെ സില്‍വര്‍ ഡിസൈന്‍ നല്‍കിയിട്ടുണ്ട്
വിവാഹദിനത്തില്‍ സ്വാസിക ധരിച്ച വസ്ത്രത്തിനും ആരാധകരേറെയായിരുന്നു. ഓഫ് വൈറ്റ് സാരിയില്‍ ചുവപ്പ് ബോര്‍ഡറാണ് വിവാഹസാരിക്ക് നല്‍കിയത്.
സാരിക്കൊപ്പം ഷാളും മാച്ച് ചെയ്തിരുന്നു. ഷാളില്‍ വരന്റെയും വധുവിന്റെയും പേരിന്റെ ആദ്യ അക്ഷരം സ്വര്‍ണ നിറത്തിലുള്ള നൂലില്‍ എഴുതിയിരുന്നു.