അബുദാബി: അബുദാബി ബിഗ് ടിക്കറ്റ് വാരാന്ത്യ നറുക്കെടുപ്പില്‍ 2.5 ലക്ഷം ദിര്‍ഹം (50.88 ലക്ഷം രൂപ) കുവൈത്തില്‍ ജോലി ചെയ്യുന്ന ഇരട്ടകളായ മലയാളി കുടുംബത്തിന്. ആരോഗ്യമന്ത്രാലയത്തിന് കീഴില്‍ ജഹ്‌റ ക്ലിനിക്കില്‍ സ്റ്റാഫ് നഴ്‌സായ സവിത നായരുടെ പേരിലെടുത്ത ടിക്കറ്റിനാണ് സമ്മാനം.
ഭര്‍ത്താവ് രമേശ് നായര്‍. റിഗ്ഗായില്‍ സ്റ്റാഫ് നഴ്‌സായി ജോലി ചെയ്യുന്ന സഹോദരി സരിത നായര്‍, ഭര്‍ത്താവ് രതീഷ് നായര്‍ എന്നിവര്‍ ചേര്‍ന്നാണ് സവിതയുടെ പേരില്‍ ടിക്കറ്റെടുത്തത്. ഇരട്ടകളായ സവിതയും സരിതയും കുറവിലങ്ങാട് സ്വദേശികളാണ്. ഇരട്ടകളും കുവൈത്തിലെ സ്വകാര്യ കമ്പനിയില്‍ സേഫ്റ്റി ഓഫിസര്‍മാരുമായ രമേശും രതീഷും നെടുമുടി സ്വദേശികളും. നിലവില്‍ താമസം ചങ്ങനാശേരിയില്‍.
സവിതയുടെ മകന്‍ അഭിനവ് ആര്‍ നായര്‍ (ലേണേഴ്‌സ് ഓണ്‍ അക്കാദമി, കുവൈത്ത്). സരിതയുടെ മക്കള്‍ നിരഞ്ജന്‍ ആര്‍. നായര്‍ (കഴക്കൂട്ടം സൈനിക് സ്‌കൂള്‍), നിരജിത് ആര്‍. നായര്‍ (ലേണേഴ്‌സ് ഓണ്‍ അക്കാദമി കുവൈത്ത്)