
കല്ലിയൂര്‍: കാക്കമൂല ക്രിസ്ത്യന്‍ ഐക്യവേദിയുടെ 30-ാം മത് വാര്‍ഷികാഘോഷത്തോട് അനുബന്ധിച്ച് യൂത്ത് കോണ്‍ഗ്രസ് കല്ലിയൂര്‍ മണ്ഡലത്തിലെ കാക്കാമൂല, കായല്‍ക്കര യൂണിറ്റ് കമ്മിറ്റികള്‍ സംയുക്തമായി നടത്തുന്ന കേക്ക് മേളക്ക് തുടക്കമായി.
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി അഡ്വ.വിനോദ് കോട്ടുകാല്‍ ഉദ്ഘാടനം ചെയ്തു.കേക്ക് വിറ്റ് ലഭിക്കുന്ന ലാഭവിഹിതം ക്യാന്‍സര്‍ രോഗിയായ18 വയസ് പ്രായമുള്ള അനിഷ്മയുടെ ചികിത്സക്ക് നല്‍കാനാണ് തീരുമാനം.
കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് പെരിങ്ങമല ജയന്‍, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് സൈജുരാജ് യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ ശംഭുകായല്‍ക്കര, റോജ് വിജയന്‍ പനവിള, കുളങ്ങര ചന്ദ്രന്‍, ബിനുസുതന്‍, ബിജു വാറുവിള, സുധ കുമാര്‍, ലാലു പൂങ്കുളം, പുഷ്പന്‍ ചാമുവിള, സന്തോഷ്‌കുമാര്‍, ഗമാലി പള്ളത്തു കാക്കല്‍, അഖില്‍ മണമുക്ക്, എസ്.എസ് ഗീതു, എം.രേവതി ,കാക്കാമൂല ബിജു എന്നിവര്‍ നേതൃത്വം നല്‍കി.