ഇന്ത്യയിലെ യു ട്യൂബ് ചാനലുകള്‍ കഴിഞ്ഞ വര്‍ഷം മാത്രം ജി ഡി പി യിലേക്ക് 10000 കോടി രൂപയിലധികം സംഭാവന ചെയ്തു

0 second read
0
0

ഇന്ത്യയിലെ യു ട്യൂബ് ചാനലുകള്‍ കഴിഞ്ഞ വര്‍ഷം മാത്രം ജി ഡി പി യിലേക്ക് 10000 കോടി രൂപയിലധികം സംഭാവന ചെയ്തു എന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. വ്യത്യസ്തമായി സര്‍ഗാത്മക കഴിവുകളെ ഉപയോഗിച്ച് മറ്റുള്ളവരിലേക്ക് കാര്യങ്ങള്‍ എത്തിക്കുന്ന പല യു ട്യൂബര്‍മാരും ഇന്ത്യയില്‍ വളരെ ജനകീയരാണ്.

ലക്ഷകണക്കിന് ആളുകള്‍ പിന്തുടരുന്ന യു ട്യൂബ് ചാനലുകള്‍ വ്യത്യസ്തമായ ആശയങ്ങള്‍ കൊണ്ടും സമ്പന്നമാണ്. സംഗീതം, യാത്ര, ഗെയിമിങ്, ഭക്ഷണ രുചിക്കൂട്ടുകള്‍, സാമ്പത്തിക കാര്യങ്ങള്‍ എന്നിവയെ അടിസ്ഥാനമാക്കിയ യു ട്യൂബ് ചാനലുകള്‍ക്കാണ് ഏറ്റവും കൂടുതല്‍ ജനപ്രീതിയുള്ളത്. ഓഹരി വിപണിയും, ക്രിപ്‌റ്റോകറന്‍സികളും, മറ്റ് വ്യക്തിഗത സാമ്പത്തിക വിവരങ്ങളും നല്‍കുന്ന യൂട്യൂബ് ചാനലുകള്‍ എല്ലാ ഭാഷകളിലും ജനകീയമാണ്.

നേരിട്ട് യൂട്യൂബര്‍മാര്‍ ഉണ്ടാക്കുന്ന വരുമാനതിനപ്പുറം വിഡിയോ എഡിറ്റര്‍മാര്‍, വിഡിയോ ഗ്രാഫിക് ഡിസൈനര്‍മാര്‍, നിര്‍മാതാക്കള്‍, ശബ്ദ, ചിത്ര സംയോജനക്കാര്‍ എന്നിവരെല്ലാം ഈ യൂട്യൂബ് ആവാസ വ്യവസ്ഥയില്‍ നിന്നും പണമുണ്ടാക്കുന്നുണ്ട്.വരുംവര്‍ഷങ്ങളില്‍ യൂട്യൂബിനെ കൂടുതല്‍ ജനകീയമാക്കുന്ന കൂടുതല്‍ പദ്ധതികള്‍ കൊണ്ടുവരും എന്ന് ഗൂഗിള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

 

Load More Related Articles

Check Also

മാനത്ത് ശവ്വാല്‍ നിലാവ് തെളിഞ്ഞതോടെ റമസാന്‍ വ്രതത്തിന് പര്യവസാനം

കോഴിക്കോട് :മാനത്ത് ശവ്വാല്‍ നിലാവ് തെളിഞ്ഞതോടെ റമസാന്‍ വ്രതത്തിന് പര്യവസാനം. വ്രതശുദ്ധിയു…